മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ’ റിലീസ് മാറ്റി. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തീയറ്ററുകള്‍ 9 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റിലീസ് തീയതി മാറ്റിയത്. ഫബ്രുവരി നാലിനായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നിരുന്നത്.
സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഉള്‍പ്പെടെ തീയറ്റര്‍ റിലീസ് സാധിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. കളക്ഷനെ ഇത് സാരമായി ബാധിക്കും. ദി പ്രീസ്റ്റിന് പുറമേ ഫെബ്രുവരിയില്‍ നിശ്ചയിച്ച കൂടുതല്‍ സിനിമകള്‍ റിലീസ് മാറ്റി വെക്കാന്‍ തയ്യാറെടുക്കുകയാണ്.ദി പ്രീസ്റ്റിന് പുറമേ ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ഓപ്പറേഷന്‍ ജാവ, കുഞ്ചാക്കോ ബോബന്‍ ചിത്രം മോഹന്‍കുമാര്‍ ഫാന്‍സ്, അജു വര്‍ഗീസിന്റെ സാജന്‍ ബേക്കറി, യുവം, മരട് 357 എന്നീ സിനിമകളാണ് ഫെബ്രുവരി റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
50 ശതമാനം ആളുകള്‍ക്കാണ് നിലവില്‍ തീയറ്ററുകളില്‍ പ്രവേശനം.എന്നാല്‍ രാജ്യത്ത് കൊവിഡ് കണക്കുകള്‍ കുറയുന്ന സാഹര്യത്തില്‍ തീയറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഫെബ്രുവരി ഒന്ന് വൈകീട്ട് ആറ് മണിക്ക് ദി പ്രീസ്റ്റിന്റെ പുതിയ റിലീസ് തീയ്യതി മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിക്കും.
ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ത്രില്ലറാണ് ദി പ്രീസ്റ്റ്.മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണിത്.രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മാണം.