മമ്മൂട്ടി -സിദ്ധാർഥ് കോമ്പോ വീണ്ടും. ബസൂക്കയിലെ പുതിയ ക്യാരക്ടർ പോസ്റ്റ് പുറത്ത്.

','

' ); } ?>

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്കയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടു. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ ക്യാരക്ടർ ലുക്ക് ആണ് പുറത്തു വിട്ടത്. അർജുൻ രാമസ്വാമി എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രശസ്ത എഴുത്തുകാരൻ കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വിഷു റിലീസായി ഏപ്രിൽ പത്തിന് തീയേറ്ററുകളിൽ എത്തും.

സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.