“ലെഫ്റ്റ് എക്സ്‌ട്രീമിസം പ്രചരിപ്പിക്കുന്നു” ; ” പ്രൈവറ്റ്” തീയേറ്ററുകളിലെത്തിയത് ഒൻപത് മാറ്റങ്ങളോടെ

','

' ); } ?>

മീനാക്ഷി അനൂപും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതിയ ചിത്രം “പ്രൈവറ്റിന്” സെൻസർബോർഡിന്റെ വെട്ട്. ലെഫ്റ്റ് എക്സ്‌ട്രീമിസം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സെൻസർ ബോർഡ് ചിത്രത്തിന് കട്ട് പറഞ്ഞത്. ഒൻപത് മാറ്റങ്ങളോടെയാണ് ചിത്രം വെള്ളിയാഴ്ച‌ തിയേറ്ററുകളിലെത്തിയത്. അണിയറപ്രവർത്തകർ അപ്പീലുമായി മുന്നോട്ട് പോയതോടെയാണ് ഒൻപത് മാറ്റങ്ങളോടെ ചിത്രം തീയേറ്ററിൽ എത്തിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ദീപക് ഡിയോണ്‍ ആണ്.

കഴിഞ്ഞദിവസമാണ് ഷെയിൻ നിഗം ചിത്രം ഹാലിനും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നതും ഉൾപ്പടെ 15 രംഗങ്ങൾക്ക് വിചിത്രമായ കാരണങ്ങൾ ചൂണ്ടിയാണ് ബോർഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതിനു മുന്നേ എമ്പുരാൻ, ജാനകി. വി V/S സ്റ്റേറ്റ് എന്നീ ചിത്രങ്ങളോടും സെൻസർബോർഡ് ഇതേ നടപടി സ്വീകരിച്ചിരുന്നു.