മലയാള പുരസ്കാരസമിതി മികച്ച ബാലനടൻ മാസ്റ്റർ ശ്രീപത് യാൻ

','

' ); } ?>

മലയാള പുരസ്കാരസമിതിയുടെ മികച്ച ബാലനടനുള്ള മലയാള പുരസ്കാരം:1200 സ്വന്തമാക്കി മാസ്റ്റർ ശ്രീപത് യാൻ. മോണിക്ക ഒരു എ.ഐ സ്റ്റോറി എന്ന സിനിമയിലെ അഭിനയത്തെ മുൻനിർത്തിയാണ് പുരസ്കാരം. ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷൻ ചെയർമാനുമായ ജെ.ജെ. കുറ്റിക്കാട്ട് കൊച്ചിയിൽ വെച്ച് പുരസ്‌കാരം ശ്രീപത് യാന് സമർപ്പിച്ചു.

അഭിലാഷ് പട്ടാമ്പി, അനു അമൃത, മുഹമ്മദ്‌ എം.കെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. എ.ഐ കുട്ടികളെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് മോണിക്ക ഒരു എ.ഐ സ്റ്റോറി. സുമതി വളവ്, വരാഹം, റിവോൾവർ റിങ്കോ, ഓട്ടം തുള്ളൽ എന്നീ സിനിമകളാണ് ശ്രീപതിന്റേതായി ഇനി ഇറങ്ങാനുള്ളത്. മാളികപ്പുറം എന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ കൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.