ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തി. മരണകാരണമെന്താണെന്ന് വ്യക്തമല്ല. വീട്ടില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുറച്ചുനാളുകളായി തനിച്ചായിരുന്നു താമസം. ഭാര്യ മോസ്‌കോയിലാണ്.
ഗോവിന്ദയുടെ ‘രംഗീല രാജ’യാണ് അവസാന ചിത്രം. മലയാളത്തില്‍ പ്രിയദര്‍ശന്റെ ‘അഭിമന്യു’വിലും തമിഴില്‍ രജനീകാന്തിന്റെ ‘വീര’യിലും അഭിനയിച്ചിട്ടുണ്ട്. ഷെഹന്‍ഷാ, കൂലി നമ്പര്‍ 1, സ്വരാഗ്, കുരുക്ഷേത്ര, വിജേത, മജ്ബൂര്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ സിനിമകളിലെ സ്ഥിരം വില്ലന്‍ സാന്നിധ്യമായിരുന്നു. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.