‘മഹാനടി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പാതിയില്‍വെച്ച് ഉറങ്ങിപ്പോയി’; വിമര്‍ശനവുമായി പ്രമുഖ നടി

','

' ); } ?>

പ്രശസ്ത തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി നാഗ് അശ്വിന്‍ ഒരുക്കിയ ചിത്രമായിരുന്നു മഹാനടി. സാവിത്രിയായി വേഷമിട്ടത് കീര്‍ത്തി സുരേഷ് ആയിരുന്നു. സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശനെ അവതരിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാനും.
ചിത്രം മികച്ച വിജയമായിരുന്നു നേടിയത്. എന്നാല്‍ മഹാനടിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍കാല തെലുങ്ക് നടി വാണിശ്രീ.

‘മഹാനടി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പാതിയില്‍ വച്ച് ഞാന്‍ ഉറങ്ങിപ്പോയി. രണ്ടാം പകുതിയ്ക്ക് ശേഷം സാവിത്രിയുടെ ജീവിതം എവിടെയും ഇല്ല. തന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ല, സിനിമയിലുള്ളതുപോലെ ട്വിസ്റ്റും സസ്‌പെന്‍സും ഒന്നും ജീവിതത്തിലില്ലെന്നും’ വാണിശ്രീ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വാണിശ്രീ ഇക്കാര്യം പറഞ്ഞത്.

2018 മെയ് 9 ന് പുറത്തിറങ്ങിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. സിനിമാമേഖലയിലെ പ്രമുഖരടക്കം ഒട്ടനവധിപേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ജെമിനി ഗണേശന്റെ മകളായ ഡോക്ടര്‍ കമല സെല്‍വരാജ് ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. സാവിത്രിയെ മഹത്വവല്‍ക്കരിക്കുന്നതിന് തന്റെ പിതാവിനെ വളരെ മോശമായി ചിത്രീകരിച്ചുവെന്നാണ് കമല പറഞ്ഞു. ഇത് വലിയ ചര്‍ച്ചയായിരുന്നു.