മധുരരാജയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തുന്നു. ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ ഇത് സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന്റെ ആകാംഷയിലാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ പറയുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ.