
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ മാറ്റുരക്കുന്ന ഒരു വന്‍ റിലീസാണ് വിഷുവേളയില്‍ ഒരുങ്ങുന്നത്. ലൂസിഫര്‍ എന്ന മോഹന്‍ ലാല്‍ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടിയതിന് പിന്നാലെയാണ് ഇപ്പോള്‍ മധുരരാജയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത്. വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജാ. ചിത്രത്തിന്റെ ട്രെയ്ലര്‍ മാര്‍ച്ച് 31-നാണ് റിലീസ് ചെയ്യുക. അന്ന രേഷ്മ രാജന്‍, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.