ശീനിവാസന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രം ആണ് പവിയേട്ടന്റെ മധുരചൂരല്‍. നവാഗതനായ ശ്രീകൃഷ്ണന്‍ ആണ് സംവിധാനം. ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍പുറത്തിറങ്ങി. ശ്രീനിവാസന്‍ തന്നെ ആണ് പവി എന്ന കഥാപാത്രമായി എത്തുന്നത്, നേരത്തെ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരുന്നു. ശ്രീനിവാസന്‍ വീണ്ടും സാധാരണക്കാരുടെ കഥയും ആയി എത്തുമ്‌ബോള്‍ പ്രേക്ഷകര്‍ എല്ലാം നല്ല പ്രതീക്ഷയില്‍ ആണ്. ലെനയാണ് ചിത്രത്തിലെ നായിക.
2014 ല്‍ പുറത്തിറങ്ങി നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം തിരക്കഥ ഒരുക്കുന്ന ചിത്രം ആണിത്. ആനി എന്ന വേഷത്തില്‍ ആണ് ലെന എത്തുന്നത്. സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വി.സി സുധന്‍,സി വിജയന്‍,സുധീര്‍ സി നമ്ബ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സി രഘുനാഥിന്റെയാണ് സംഗീതം.