മാരി 2 ട്രെയിലര്‍ പുറത്തിറങ്ങി

','

' ); } ?>

ധനുഷ് നായകനായെത്തുന്ന മാരി 2 ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണിത്. ടൊവിനോ തോമസ്, കൃഷ്ണ, സായ് പല്ലവി, വിദ്യ പ്രദീപ്, വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടൊവിനോ തോമസാണ് വില്ലന്‍വേഷം ബീജയായി ചിത്രത്തില്‍ എത്തുന്നത്.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. പ്രഭുദേവയാണ് കൊറിയോഗ്രാഫര്‍.  ചിത്രം ഡിസംബര്‍ 21നാണ് തിയേറ്ററുകളിലെത്തുന്നത്.