കെ.പി.എ.സി ലളിത എനിക്ക് അമ്മയെ പോലെയാണ് ; വിജയ് സേതുപതി

','

' ); } ?>

സ്വന്തം നാട്ടില്‍ വന്ന് നാട്ടുകാരെ കാണുന്നതുപോലെയാണ് കേരളത്തില്‍ വന്നപ്പോള്‍ തോന്നിയത്. കെ.പി.എ.സി ലളിതയ്‌ക്കൊപ്പം മൂന്ന് ദിവസം മാത്രമാണ് ജോലി ചെയ്തത്. പക്ഷേ എനിക്ക് അമ്മയെ പോലെയായിരുന്നു എന്നും
വിജയ് സേതുപതി. നല്ല ചിത്രങ്ങളെ ഭാഷാ ഭേദമില്ലാതെ സ്വീകരിക്കുന്നവരാണ് മലയാളികള്‍ എന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ മാമനിതന്റെ പ്രചരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു താരം. സംവിധായകന്‍ സീനു രാമസ്വാമി, നായിക ഗായത്രി, നടന്മാരായ മണികണ്ഠന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ, നിര്‍മാതാവ് ആര്‍.കെ. സുരേഷ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് മാമനിതന്‍.. വിജയ് സേതുപതിയും ഗായത്രിയും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമാണ് മാമനിതന്‍. നടുവിലെ കൊഞ്ചം പക്കത്തെ കാണോം, റമ്മി, പുരിയാത പുതിര്‍, ഒരു നല്ല നാളെ പാത്ത് സൊല്‍റേന്‍, സീതാക്കാതി, സൂപ്പര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ച് അഭിനയിച്ചത്. നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിലുണ്ട്. ചിത്രം ജൂണ്‍ 24 നു പ്രദര്‍ശനത്തിന് എത്തും.

വിജയ് സേതുപതി പ്രധാന കഥാപാത്രമായി എത്തിയ വിക്രം ഇപ്പോഴും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകായാണ്. കമല്‍ ഹാസന്‍ , ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വിക്രം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍.