ജയറാമിന്റെ നായക വേഷത്തില്‍ ഒരു വ്യത്യസ്ത കഥയുമായൊരുങ്ങുന്ന ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’ എന്ന ചിത്രം. ചിത്രം ഒന്നാം തീയതി തിയ്യേറ്ററുകളിലെത്താനിരിക്കുന്ന വേളയില്‍ പ്രധാന കഥാപാത്രമായെത്തുന്ന ദിലീഷ് പോത്തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ദിലീഷ് തന്നെയാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. ലോനപ്പന്റെ ഉറ്റ സുഹൃത്തായ കുഞ്ഞൂട്ടന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ദിലീഷെത്തുന്നത്. ഒപ്പം ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്ന ഇന്നസെന്റ് തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും ജയറാം പങ്കുവെച്ചിട്ടുണ്ട്. വീഡിയോകള്‍ കാണാം..
ലോനപ്പന്റെ മാമ്മോദീസയിലെ ദിലീഷ് പോത്തന്റെ കഥാപാത്രത്തെ കാണാം…
','' );
}
?>