സൂര്യയുമല്ല, ആമിറുമല്ല, ലോകേഷിന്റെ സൂപ്പർ ഹീറോ അല്ലു അർജുൻ; അപ്ഡേറ്റുകൾ പുറത്ത്

','

' ); } ?>

ലോകേഷ് കനകരാജിൻ്റെ സൂപ്പർ ഹീറോ ചിത്രം ‘ഇരുമ്പ് കൈ മായാവി’യുടെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പുറത്ത്. ചിത്രത്തിൽ അല്ലു അർജുൻ നായകനായി എത്തുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ലോകേഷ് അല്ലുവിനോട് കഥ പറഞ്ഞെന്നും തിരക്കഥ ഇഷ്ടമായ നടൻ ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്‌തെന്നാണ് ടോളിവുഡിൽ നിന്നുള്ള വിവരം. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഇപ്പോൾ ഈ അല്ലു അർജുൻ ചിത്രം നിർമിക്കുന്നത്. 2026 ൽ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ആദ്യം സൂര്യയെ നായകനാക്കി ആയിരുന്നു ലോകേഷ് ഇരുമ്പ് കൈ മായാവി പ്രഖ്യാപിച്ചത്. എന്നാൽ ഇത് ഡ്രോപ്പ് ആകുകയും തുടർന്ന് ചിത്രം ആമിർ ഖാനിലേക്ക് എത്തുകയും ചെയ്‌തു. എന്നാൽ കൂലിയുടെ റിലീസിന് ശേഷം ഈ ആമിർ ചിത്രം ഡ്രോപ്പ് ആയി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴ് സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഇത്. സൂപ്പർ ഹീറോ ജോണറിൽ കഥ പറയുന്ന ചിത്രം തന്റെ ഡ്രീം പ്രോജക്ടാണെന്ന് സംവിധായകൻ തന്നെ പലയാവർത്തി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.

നിലവിൽ ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് ലോകേഷ് കനകരാജ്. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്കാ ആക്ഷൻ വയലെന്റ് സിനിമയാണ്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ജനുവരിയോടെ ചിത്രീകരണം മുഴുവനായി പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഒ സിനിമയ്ക്കായി ലോകേഷ് കനകരാജ് മാര്‍ഷല്‍ ആർട്സ് പഠിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. 2026 സമ്മറിൽ സിനിമ പുറത്തിറങ്ങും. ഈ സിനിമയ്ക്ക് ശേഷമാകും കൈതി 2 വും അല്ലു അർജുൻ ചിത്രവും ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.