‘ലോകേഷ് കനകരാജ് തമിഴ് നാടിന്റെ രാജമൗലിയാണ്’; രജനികാന്ത്

','

' ); } ?>

ലോകേഷ് കനകരാജിനെ രാജമൗലിയുമായി താരതമ്യം ചെയ്ത് നടൻ രജനികാന്ത്. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കൂലിയുടെ ഹൈദരാബാദിൽ വെച്ച് നടന്ന പ്രമോഷൻ പരിപാടിക്കിടെയാണ് രജനികാന്ത് ലോകേഷിനെ രാജമൗലിയുമായി താരതമ്യം ചെയ്തത്.

‘ലോകേഷ് കനകരാജ് തമിഴ് നാടിന്റെ രാജമൗലിയാണ്. എല്ലാ രാജമൗലി സിനിമകളും വിജയിക്കുന്നതുപോലെ, ലോകേഷിന്റെ സിനിമകളും ഹിറ്റുകളാണ്. കൂലിയിൽ നാഗാർജുന അവതരിപ്പിക്കുന്ന സൈമൺ എന്ന കഥാപാത്രം ചെയ്യാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. സൈമണാണ് ചിത്രത്തിലെ ഏറ്റവും വലിയ ആകർഷണം. വില്ലൻ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സൈമൺ വളരെ സ്റ്റൈലിഷാണ്. നാഗാർജുന ആ വേഷം ചെയ്യാൻ സമ്മതിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി”. രജനികാന്ത് പറഞ്ഞു.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്. .

ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്.