പ്രതിഫലം വർധിപ്പിച്ച് ലോകേഷ് കനകരാജ്; തീരുമാനം ലിയോയുടെ വിജയത്തിന് പിന്നാലെ

','

' ); } ?>

ലോകേഷ് കനകരാജ്-രജനികാന്ത് ചിത്രം “കൂലി”യിലെ തന്റെ പ്രതിഫലം വെളിപ്പെടുത്തി സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്തിന്റെ ശമ്പളത്തെക്കുറിച്ച് തനിക്കൊന്നും പറയാൻ കഴിയില്ലെന്നും എന്നാൽ നിങ്ങൾ സൂചിപ്പിച്ച 50 കോടി രൂപ തന്റെ ശമ്പളമാണെന്നുമാണ് ലോകേഷ് പറയുന്നത്. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“മുൻ ചിത്രമായ ലിയോയുടെ വലിയ വിജയമാണ് പ്രതിഫലം ഉയർത്താൻ കാരണം. 600 കോടിയിലധികം രൂപയാണ് ലിയോയുടെ കളക്ഷൻ. മുമ്പ് എനിക്ക് ലഭിച്ചതിനേക്കാൾ ഇരട്ടി തുകയാണ് ഇപ്പോൾ ഞാൻ നേടുന്നത്. രജനികാന്ത് സാറിന്റെ ശമ്പളത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ കഴിയില്ല. അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. എന്നാൽ, നിങ്ങൾ സൂചിപ്പിച്ച 50 കോടി രൂപ എന്റെ ശമ്പളമാണ്. ഇവിടം വരെ എതാൻ ഞാൻ സഹിച്ച കഷ്ടപാടുകളെ കുറിച്ച് ഇപ്പോൾ എനിക്ക് പരാതിയില്ല. കഴിഞ്ഞ രണ്ട് വർഷം പൂർണമായും കൂലിയുടെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണ് ചിലവഴിച്ചത്. അത് എന്റെ ഉത്തരവാദിത്വമാണ്’. ലോകേഷ് പറഞ്ഞു.

രജനീകാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ചിത്രത്തിലെ ആദ്യ​ഗാനമുൾപ്പെടെ ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകളും ഇരുകയ്യുംനീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ‘കൂലി’യുടെ നിര്‍മാണം. ആമിർ ഖാൻ, നാ​ഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അനിരുദ്ധ് സം​ഗീത സംവിധാനവും അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാ​ഗ്രഹണം. ഓഗസ്റ്റ് 14 ചിത്രം പ്രദര്‍ശനത്തിനെത്തും.