
കൈതി 2 ചെയ്യാൻ ഒരുങ്ങി സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നിന്നും ലോകേഷ് കനകരാജ് പുറത്തായി എന്ന വാർത്തകൾക്ക് പിന്നാലെയാണ് കൈതി 2 വിനെ കുറിച്ചുള്ള വാർത്തകൾ വന്നിരിക്കുന്നത്. നേരത്തെ രജനി-കമൽ ചിത്രത്തിന്റെ തിരക്കുകൾ കാരണം കൈതി 2 നീട്ടിവെക്കും എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
ചിത്രം വലിയ ഓപ്പണിങ് തന്നെ നേടുമെന്നാണ് പ്രതീക്ഷ. നിലവിൽ തമിഴിൽ സിനിമയിലെ ഏറ്റവും ഹൈപ്പുള്ള സിനിമയാണ് കൈതി 2 . നേരത്തെ ചിത്രം ഈ വർഷം ഷൂട്ട് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ലോകേഷ് കനകരാജ് ഒരു സിനിമ ഒരുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നടൻ രജനികാന്തിന്റെ വാക്കുകൾ പ്രകാരം ഇരുതാരങ്ങളും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുണ്ടെങ്കിലും സംവിധായകനെ തീരുമാനിച്ചിട്ടില്ല എന്നാണ്. ഇതോടെ ആ സിനിമയിൽ നിന്ന് ലോകേഷ് കനകരാജ് പുറത്തായി എന്നാണ് സംസാരം. ഇപ്പോഴിതാ അടുത്തതായി ലോകേഷ് കൈതി 2 ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.
എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. ‘കൈതി’, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.