
ലോക് ഡൗണ്‍ സമയത്ത് സംഗീത സാന്ത്വനവുമായി പ്രശസ്ത ഗായിക കെ.എസ് ചിത്ര. രാജി തമ്പിയുടെ വരികള്‍ക്ക് ശരത്താണ് സംഗീതം നല്‍കിയിട്ടുള്ളത്. വൈറസ്സൊഴിഞ്ഞ നല്ലൊരു പൊന്‍പുലരിയെ സ്വയം ശുദ്ധീകരിച്ച മനസുകളോടെ നമുക്ക് സ്വാഗതം ചെയ്യാമെന്ന് പറഞ്ഞ് ചിത്രയാണ് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രയ്‌ക്കൊപ്പം എസ്പി ബാലസുബ്രഹ്മണ്യം, ശങ്കര്‍ മഹാദേവന്‍, ശരത് എന്നിവരും ഗാനം ആലപിച്ചിട്ടുണ്ട്. ചിത്രയുടെ ഫേസ്ബുക്ക് പോസ്റ്റും, ഗാനവും താഴെ…
എന്റെ ഭാഷ സംഗീതമാണ്. വീട്ടിലിരുന്ന് ‘എന്ത് ‘ എന്ന ആലോചനയുടെ ഫലമായാണ് ‘ലോകാ സമസ്താ സുഖിനോ ഭവന്തു’വിന്റെ ജനനം. രചന ഞാന്‍ അമ്മയെപ്പോലെ കരുതുന്ന രാജിച്ചേച്ചിയുടേതാണ് (രാജിതമ്പി) . സംഗീതം ശരത്തിന്റെയും. സഹനത്തോടും ക്ഷമയോടും ഗവണ്മെന്റിനോടുള്ള അനുസരണയോടും നമുക്ക് ഈ ദുരിതകാലത്തെ അതിജീവിക്കാം. വൈറസ്സൊഴിഞ്ഞ നല്ലൊരു പൊന്‍പുലരിയെ സ്വയം ശുദ്ധീകരിച്ച മനസുകളോടെ നമുക്ക് സ്വാഗതം ചെയ്യാം. എന്റെ ഈ ചെറിയ സംരംഭം നിങ്ങള്‍ക്കു മുന്‍പില്‍ സ്‌നേഹത്തോടെ സമര്‍പ്പിക്കുന്നു !