200 കോടിയുടെ നിറവിൽ മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം “ലോക:”

','

' ); } ?>

200 കോടി ക്ലബ്ബിൽ ഇടം നേടി നസ്ലിൻ- കല്യാണി പ്രിയദർശൻ ചിത്രം “ലോക:”. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രവും, എമ്പുരാനു’ ശേഷം ഏറ്റവും വേഗത്തിൽ 200 കോടി നേടുന്ന ചിത്രവും കൂടിയാണിത്. ‘തുടരും’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നിവയാണ് 200 കോടി ക്ലബ്ബിൽ ഇടംനേടിയ മറ്റ് മലയാള സിനിമകൾ.

ഏകദേശം മുപ്പത് കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്. വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.

പ്രദർശനത്തിന്റെ ഏഴാം ദിവസം ചിത്രം നൂറ് കോടി ക്ലബ്ബിൽ കടന്നിരുന്നു. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ ചിത്രം ‘ലോക’. നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്സ്ഓഫിസിൽ കോടികൾ കൊയ്യുന്നതും അപൂർവ കാഴ്ചയാണ്. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്.

ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷനൽ തിരക്കഥ ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്‌സ് സേവ്യർ, കോസ്‌റ്റ്യൂം ഡിസൈനർ -മെൽവി ജെ, അർച്ചന റാവു. സ്‌റ്റിൽസ് രോഹിത് കെ. സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോ. സുജിത്ത് സുരേഷ്, പിആർഒ ശബരി.