“ലോക ഗംഭീരം”; ചിത്രം കാണാൻ തീയേറ്ററിലെത്തി ‘കൽക്കി’ സംവിധായകൻ നാഗ് അശ്വിൻ

','

' ); } ?>

മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം ‘ലോക’ കാണാൻ തീയേറ്ററിലെത്തി ‘കൽക്കി’ സിനിമയുടെ സംവിധായകൻ നാഗ് അശ്വിൻ. ചിത്രം ഗംഭീരമാണെന്നഭിപ്രായപ്പെട്ട അശ്വിൻ അണിയറപ്രവർത്തകർക്ക് ആശംസകൾ നേരുകയും ചെയ്തു. സിനിമ കാണുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് അശ്വിന്റെ പ്രതികരണം. ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തായ നാഗ് അശ്വിന്റെ ആദ്യ ചിത്രം ‘മഹാനടി’യായിരുന്നു.

ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച കയ്യടികൾ നേടി പ്രദർശനം തുടരുകയാണ്. കല്യാണിയുടെ കരിയറിലെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ പട്ടികയിൽ ഏറ്റവും മികച്ച പ്രകടനം ലോകയിലേത് ആണെന്നാണ് ആരാധകർ പറയുന്നത്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”. കല്യാണി പ്രിയദർശനും നസ്ലനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130+ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി എക്സ്ട്രാ കൂട്ടിച്ചേർത്തിരിക്കുന്നത്. കേരളത്തിലെ 250 ലധികം സ്ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”.