1 മില്യൺ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’

','

' ); } ?>

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏഴാം സിനിമയായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ യുടെ ടീസർ 1 മില്യൺ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി. ലോകമെമ്പാടും യൂട്യൂബ് ട്രെൻഡിംഗിൽ 25-ാം സ്ഥാനവും ഇന്ത്യയിലെ സിനിമ ട്രെയിലറുകൾക്കിടയിൽ 15-ാം സ്ഥാനവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ബഹ്റൈൻ: 1-ാം സ്ഥാനം, യുഎഇ: 3-ാം സ്ഥാനം, ഓസ്‌ട്രേലിയ: 25-ാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.

ഡൊമിനിക് അരുണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ മെഗാ ബജറ്റ് ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് പ്രധാന കഥാപാത്രമായെത്തുന്നത്. കല്യാണിയുടെ ആദ്യത്തെ സൂപ്പർ ഹീറോ കഥാപാത്രമാണിത്. നസ്ലൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

‘ലോക’ എന്ന പേരിലുള്ള സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’. നിരവധി ഭാഗങ്ങളായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ശൃംഖലയുടെ തുടക്കമായ ചിത്രത്തിൽ വ്യത്യസ്തമായ കഥാ പശ്ചാത്തലമാണ് കാണാനാകുക. ഇതിനകം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ചിത്രത്തിന്റെ ആവിഷ്കാരശൈലിയെക്കുറിച്ചും പ്രതീക്ഷകൾക്കുറിച്ചും സൂചന നൽകുന്നവയായിരുന്നു.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.