ജോജുവിനെതിരായ ഫേസ്ബുക് പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശേരി

','

' ); } ?>

ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശേരി. ജോജുവിന്‌ അഞ്ചു ലക്ഷം രൂപയോളം പ്രതിഫലം നൽകിയെന്ന രേഖകളോടൊപ്പം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് പിൻ വലിച്ചത്. ലിജോ ജോസ് പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെ “ഈ തുണ്ടു കടലാസല്ല എഗ്രിമെന്റ് പുറത്തുവിടണമെന്ന്” ജോജു ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ലിജോ ജോസ് പോസ്റ്റ് പിൻവലിച്ചിരിക്കുന്നത്.

ചുരുളിയിൽ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അഭിനയിപ്പിച്ചതെന്നും, സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം പോലും നൽകിയില്ലെന്നും കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ജോജു ഒരു ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ സംസാരിച്ചിരുന്നു. തൊട്ടു പിന്നാലെ ചിത്രത്തിൻറെ സംവിധായകൻ ലിജോ ജോസ് ജോജുവിന്‌ അഞ്ചു ലക്ഷം രൂപയോളം പ്രതിഫലം നൽകിയെന്ന രേഖകളുമായി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെക്കുകയുണ്ടായി. അതിനു പ്രതികരണമെന്നോണം ജോജു കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കാണുകയും “ഈ തുണ്ടു കടലാസല്ല എഗ്രിമെന്റ് പുറത്തുവിടണമെന്ന്” പറയുകയും ചെയ്തു. കൂടാതെ ചുരുളിയിൽ അഭിനയിച്ചതിന് മക്കളൊക്കെ തന്നോട് പിണങ്ങിയെന്നും, മക്കൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയാണെന്നും ജോജു കൂട്ടി ചേർത്തിരുന്നു.

അതേ സമയം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടൻ ജാഫർ ഇടുക്കിയും വിനയ് ഫോർട്ടും ലിജോ ജോസിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. “ഈ സിനിമയിൽ അഭിനയിച്ചത് കൊണ്ട് തന്നെ ആരും വീട്ടിൽ കയറ്റാതെ ഇരുന്നിട്ടില്ല എന്നും, ലിജോ ജോസ് പെല്ലിശേരി തന്ന പൈസ കൊണ്ട് തൻ വീട്ടിലേക്ക് അരി വാങ്ങിയിട്ടുണ്ട്” എന്നുമായിരുന്നു ജാഫർ ഇടുക്കിയുടെ പ്രതികരണം. ചുരുളിയിൽ അഭിനയിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ട്. ചുരുളിയുടെ തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നു, മികച്ച സംവിധായകന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഇപ്പോഴും എന്നും സന്തോഷമുണ്ട്. ഏത് നടനായാലും കലയെ കലയായി കാണണമെന്നാണ് ജോജു പറഞ്ഞത്. ഇത് സംബന്ധിച്ച് എനിക്ക് വ്യക്തമായ ധാരണയൊന്നുമില്ല.എന്നായിരുന്നു വിനയ് ഫോർട്ടിന്റെ പ്രതികരണം.