
എന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ലൈഫ് ഓഫ് ജോസൂട്ടിയാണെന്നും. തന്റെ ഭർത്താവിന്റെ കഥയിൽ അദ്ദേഹത്തിന്റെ പേര് ചേർക്കാനുള്ള മര്യാദ പോലും അവര് കാണിച്ചില്ല എന്നും തുറന്ന് പറഞ്ഞ് നടി പ്രജുഷ. ജോസൂട്ടി എഴുതിയ സുവിശേഷം എന്നായിരുന്നു ആദ്യം എന്റെ ഭർത്താവ് ആ സ്ക്രിപ്റ്റിനിട്ട പേര്. പിന്നീട് ജീത്തു ജോസഫ് ആണ് ആ പേര് മാറ്റി ലൈഫ് ഓഫ് ജോസൂട്ടി എന്നാക്കിയത് എന്നാൽ ആ സിനിമയിൽ എവിടെയും കുമാർ നന്ദ എന്ന തന്റെ ഭർത്താവിന്റെ പേര് അവർ ചേർത്തില്ല എന്ന് പ്രജുഷ പറഞ്ഞു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ലൈഫ് ഓഫ് ജോസൂട്ടിയാണ്. ജോസ്സൂട്ടിയുടെ സുവിശേഷം എന്നായിരുന്നു ഭർത്താവ് ആദ്യം ആ സ്ക്രിപ്റ്റിനിട്ട പേര്. അത് മാറ്റിയിട്ടാണ് ലൈഫ് ഓഫ് ജോസൂട്ടി എന്നാക്കിയത്. സത്യത്തിൽ അത് ഭർത്താവ് ഡയറക്റ്റ് ചെയ്യാൻ വേണ്ടി നിന്ന പടമാണ്. ടിനി ടോം, നന്ദു, കൈലാഷ് ഇവരായിരുന്നു കാസറ്റ്. എല്ലാം ഒകെ ആയത് കൊണ്ട് ഇവരെയും പ്രൊഡ്യൂസറേയും കൂട്ടി ശ്രീലങ്കയിലേക്ക് ഷൂട്ട് ചെയ്യാൻ പോയി. പക്ഷെ അവിടെ എന്തോ ഇഷ്യൂ ഉള്ളത് കൊണ്ട് അത് ഷൂട്ട് ചെയ്യാൻ പറ്റിയില്ല. അതിന്റെ പേരിൽ ഒരുപാട് നഷ്ടം വന്നെന്നും അതിനു കാരണക്കാരൻ ഡയറക്ടറാണെന്നും അത് കൊണ്ട് ഇത് എഴുതികൊടുക്കണമെന്നും ഉള്ള രീതിയിലേക്ക് കാര്യങ്ങൾ എത്തി. ആ സമയത് പ്രൊഡ്യൂസർ പറഞ്ഞു ജീത്തു ജോസെഫിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട്, ഇനി ജീത്തു ജോസഫിനെ വെച്ച് ചെയ്യാൻ പോവുകയാണെന്നും എന്നൊക്കെ. പ്രൊഡ്യൂസർ ഭർത്താവിന്റെ ക്ലാസ് മേറ്റ് കൂടിയാണ് അത് കൊണ്ടാണ് ഒന്നും ആലോചിക്കാതെ ഭർത്താവ് അത് വിട്ടു കൊടുത്തത്. ഭർത്താവ് വെറുതെ എഴുതികൊടുക്കുകയാണ് ഉണ്ടായത്. എന്റെ ഏറ്റവും വലിയ സങ്കടം ഇന്നും ലൈഫ് ഓഫ് ജോസൂട്ടിയുടെ സ്ക്രിപ്റ്റ് റൈറ്റർ കുമാർ നന്തയാണെന്ന് ആർക്കും അറിയില്ല എന്നുള്ളതാണ്. കാരണം രാത്രിയും പകലും ഉറക്കമില്ലാതെ അദ്ദേഹം എഴുതി ഉണ്ടാക്കിയ കഥയാണ് അത്. എനിക്ക് പണമല്ല പ്രശ്നം ഒരു പേര് എങ്കിലും അവർ വെക്കണമായിരുന്നു. അത് കൊണ്ട് ഒരു പക്ഷെ പുള്ളിക്ക് നല്ല വർക്കുകൾ വരുമായിരുന്നു. ഭർത്താവ് കാണിച്ച ആത്മാർത്ഥത കൂട്ടുകാരൻ തിരിച്ച് കാണിച്ചില്ല. ഞാൻ ഒരുപാട് പ്രശ്നം ഉണ്ടാക്കിയിരുന്നു. ആ കഥ തിരിച്ചെഴുതി മേടിക്കണം. ആ പടം ബാൻ ചെയ്യണം , പ്രസ് മീറ്റ് വെക്കണം എന്നൊക്കെ. പുറത്തു ബഹളം ഒന്നും ഉണ്ടാക്കിയില്ല പക്ഷെ ഭർത്താവിനോട് പ്രശ്നം ആക്കി. പക്ഷെ ഭർത്താവ് സമ്മതിച്ചില്ല അതിനുള്ളത് ദൈവം നമുക്ക് തന്നോളും എന്നാണ് എന്നോട് പറഞ്ഞത്. പ്രജുഷ പറഞ്ഞു. അതുപോലെ തന്നെ ഒരുപാട് സിനിമകൾ ഇത് പോലെ ഭർത്താവിന്റെ അടുത്ത നിന്ന് പോയിട്ടുണ്ട്. പ്രജുഷ കൂട്ടി ചേർത്തു.