
ഇപ്പോള്‍സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ വിശേഷങ്ങളുമായെത്തുന്ന താരങ്ങളാണ് നടി നിത്യ ദാസ്. നടിയുടെ മകള്‍ക്കൊപ്പമുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ഉടി ഉടി ജായേ’ എന്ന ഹിന്ദി ഗാനത്തിനാണ് നിത്യയും മകളും ചുവടുവെച്ചത്. ഫഌറ്റിലെ ടെറസ്സിലാണ് നൃത്തം. ആകാശം മഴക്കാറു കൊണ്ടു മൂടിയതായി വീഡിയോയില്‍ കാണാം. മഴ വരുന്നതിനുമുമ്പെ ഡാന്‍സ് തീര്‍ക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് നിത്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഇരുവരുടെയും ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആകാറുണ്ട്.