വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ അധിക്ഷേപ പരാമർശത്തിന് അഭിഭാഷകന്റെ പരാതി,; പരാമർശം റെട്രോയുടെ പ്രമോഷൻ പരിപാടിക്കിടെ

','

' ); } ?>

നടൻ വിജയ് ദേവരകൊണ്ട ആദിവാസി വിഭാഗത്തെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതായി ആരോപിച്ച് ഹൈദരാബാദിലെ അഭിഭാഷകൻ ലാല്‍ ചൗഹാൻ എസ്‌ആര്‍ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സൂര്യ ചിത്രം ‘റെട്രോ’യുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു വിവാദ പരാമർശമെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.

വ്യാഴാഴ്ചയാണ് പരാതി ലഭിച്ചതെന്നും, നിയമോപദേശം തേടിയ ശേഷമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളുവെന്നും തെലങ്കാന പോലീസ് അറിയിച്ചു.

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദപരാമർശം ഉണ്ടായത്. ഇതിനെതിരെ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി സംഘടനകൾ രംഗത്ത് എത്തിയിരുന്നു. വിജയ് ദേവരകൊണ്ടയുടെ പരാമർശം തങ്ങളെ അപമാനിക്കുന്നതാണെന്ന് ഇവര്‍ ആരോപിച്ചു. നടൻ മാപ്പുപറയണമെന്ന ആവശ്യവുമായാണ് സംഘടനകൾ രംഗത്തുവന്നത്.

‘കശ്മീര്‍ ഇന്ത്യയുടേതാണ്, കശ്മീരികള്‍ നമ്മുടേതും. പാകിസ്താന് സ്വന്തം കാര്യങ്ങള്‍ പോലും നോക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികള്‍ക്ക് അവരുടെ സര്‍ക്കാരിനെ മടുത്തു. അത് തുടര്‍ന്നാല്‍ പാകിസ്താനികള്‍ തന്നെ അവരെ ആക്രമിക്കും. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോത്രവര്‍ഗക്കാര്‍ ചെയ്തതുപോലെയാണ് അവര്‍ പെരുമാറുക, സാമാന്യബുദ്ധി ഉപയോഗിക്കാതെ ആക്രമിക്കും. നമ്മള്‍ മനുഷ്യരായി ഐക്യത്തോടെ നില്‍ക്കുകയും പരസ്പരം സ്നേഹിക്കുകയും വേണം. നമ്മള്‍ എപ്പോഴും മനുഷ്യരായി മുന്നോട്ട് പോകുകയും ഐക്യത്തോടെ തുടരുകയും വേണം. വിദ്യാഭ്യാസം വളരെ പ്രധാനമാണ്’, എന്നായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് റെട്രോയുടെ പ്രൊമോഷന്‍ പരിപാടിയില്‍ വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍.