ഭാര്യ നല്‍കിയ മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനം

','

' ); } ?>

വാലന്റൈന്‍സ് ഡേ ദിനത്തില്‍ തനിക്ക് കിട്ടിയ മനോഹര സമ്മാനം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. ആരാധകര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതിനൊപ്പം ഭാര്യ തനിക്ക് നല്‍കിയ ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനമെന്ന് വിശേഷിപ്പിച്ച് മകന്‍ ഇസഹാക്കിനെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവെച്ചത്.

‘ഭാര്യ നല്‍കിയ മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനം ! എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വാലന്റൈന്‍സ് ഡേ ആശംസകള്‍, പ്രണയം നിറയട്ടെ’ എന്ന് കുറിച്ചു കൊണ്ടാണ് താരം ഇസഹാക്കിനെ എടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ തന്റെ സന്തോഷം പങ്കുവെച്ചത്.