കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ മികച്ച നടന്‍ മോഹന്‍കുമാര്‍’. ചിത്രത്തില്‍ കൃഷ്ണനുണ്ണി എന്ന ചാനല്‍ ഗായകനായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ബോബി സഞ്ജയ് ടീമിന്റേതാണ് കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. പുതുമുഖം അനാര്‍ക്കലി നാസറാണ് നായിക.
ടൈറ്റില്‍ കഥാപാത്രമായ മോഹന്‍കുമാര്‍ എന്ന നിര്‍മ്മാതാവായി സിദ്ദിഖ് ചിത്രത്തിലെത്തുന്നു. ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എറണാകുളത്തും കാശ്മീരിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.