‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’കുമ്പളങ്ങി നൈറ്റ്‌സിലെ ഒരു കിടിലന്‍ പ്രൊപ്പോസല്‍ സീന്‍

','

' ); } ?>

കുമ്പളങ്ങി നൈറ്റ്‌സിലെ അതിമനോഹരമായ പ്രൊപ്പോസല്‍ സീന്‍ വൈറലാവുന്നു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഡിലീറ്റഡ് രംഗങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയ രംഗം കൂടി പുറത്തുവിട്ടിരിക്കുകയാണ്. ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന ബോബി, അന്ന ബെന്‍ അവതരിപ്പിക്കുന്ന ബേബിമോളോട് വിവാഹാഭ്യര്‍ഥന നടത്തുന്ന രംഗമാണ് പുതിയതായി എത്തിയത്. ‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ രംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ ‘വര്‍ക്കിങ്ങ് ക്ലാസ് ഹീറോ’യും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാനറില്‍ നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.