‘ബീറ്റില്‍സ്’ തന്നെ.. ‘കുമ്പളങ്ങി നൈറ്റ്‌സ്’ പോസ്റ്റര്‍ കണ്ട് ആരാധകര്‍…

','

' ); } ?>

മലയാളത്തിലെ ന്യൂജെനറേഷന്‍ താരങ്ങളായ ഷെയ്ന്‍ നിഗം, ശ്രീ നാഥ് ഭാസി, സൗബിന്‍ സഹീര്‍, ഫഹദ് ഫാസില്‍ എന്നിവരൊന്നുക്കുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ ഏറെ കൗതുകം ജനിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം പോസ്റ്ററും ‘ബീറ്റില്‍സ്’ എന്ന സംഗീത ബാന്‍ഡിന്റെ ഗാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളുമായുള്ള സാമ്യത്തെ ചൂണ്ടിക്കാട്ടി പ്രോക്ഷകര്‍ തങ്ങളുടെ ആകാംക്ഷ പങ്കിടുന്നത്. ചിലര്‍ ഗാനത്തിലെ ഈ രംഗങ്ങള്‍ പോസ്റ്റിന് താഴെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സൗബിന്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവര്‍ റോഡുമുറിച്ച് കടക്കുന്ന ഒരു രംഗമാണ് പോസ്റ്ററില്‍.

എന്നാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ഫഹദിനെ പോസ്റ്ററില്‍ കാണാത്തതിന്റെ പരാതിയിലാണ് മറ്റ് ആരാധകര്‍.
‘മഹേഷിന്റെ പ്രതികാരം’, ‘മായാനദി’ എന്ന ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം ശ്യാം പുഷ്‌കരന്‍ കഥയെഴുതുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. പുഷ്‌കരനും സംവിധായകനും നടനുമായ ദിലീഷ് പോത്തനും നസ്രിയ നസിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മധു സി നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ആകാംക്ഷയിലാഴ്ത്തി ചിത്രംഫെബ്രുവരിയിലെ ആദ്യ വാരത്തില്‍ തിയ്യേറ്ററുകളിലെത്താനിരിക്കുകയാണ്.

പുതിയ പോസ്റ്റര്‍ താഴെ…