കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം ‘കുട്ടിച്ചന്‍’ സിനിമയാകുന്നു

','

' ); } ?>

ആദ്യ സംവിധാനത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ച കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം കുട്ടിച്ചന്‍ സിനിമയാകുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജാഫര്‍ ഇടുക്കിയാണ് ഈ കാര്യം സെല്ലുലോയ്ഡിനോട് വെളിപ്പെടുത്തിയത്. നേരത്തെ കുട്ടിച്ചന്റെ കണ്ണുകളിലൂടെയായിരുന്നു ചിത്രമൊരുക്കിയിരുന്നത്. എന്നാല്‍ കുട്ടിച്ചനായി ആരാണെത്തിയതെന്ന്ചിത്രത്തിലൂടനീളം പതിഞ്ഞിട്ടില്ലായിരുന്നു. ഇത്തവണ മലയാളത്തിലെ മികച്ച ഒരു ആര്‍ട്ടിസ്റ്റ് തന്നെയാണ് കുട്ടിച്ചനായി അഭിനയിക്കുന്നതെന്നും, നസീര്‍ തന്നെ ചിത്രം ഡയറക്ട് ചെയ്യുമെന്നും സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയായിരുന്നു :

”അയാളുടെ ഒരൊളിഞ്ഞിരിക്കുന്ന കഴിവ് ഞാന്‍ കണ്ടത് കുട്ടിച്ചനിലൂടെയാണ്. ഒരു മിമിക്രിക്കാരനോ, അല്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകേണ്ട ഒരാളോ അല്ല നസീര്‍. അസാധ്യമായി പെയ്ന്റ് ചെയ്യും. കൂടാതെ ഒരു ഭയങ്കര ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. നസീറിന്റെ മനസ്സിലുള്ള നല്ലൊരു ഡയറക്ഷനാണ് നമ്മള്‍ കുട്ടിച്ചനില്‍ കണ്ടത്. കുറേ ആളുകള്‍ കണ്ടു, നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. കുട്ടിച്ചന്‍ തന്നെ ഒരു സിനിമയാകുന്നുമുണ്ട്. മലയാള സിനിമയിലെ നല്ല ഒരു ആര്‍ട്ടിസ്റ്റ് തന്നെയാണ് ആ വേഷം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല, നസീര്‍ തന്നെ ഡയറക്ട് ചെയ്യും എന്നാണ് എനിക്ക് കിട്ടിയ സൂചനകള്‍. എന്റെ നാട്ടിലൊക്കെ കുട്ടിച്ചനെ പോലെയുള്ള ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അതിലൊരാളാണ് കുഞ്ഞൂഞ്ഞേട്ടന്‍. കുഞ്ഞൂഞ്ഞേട്ടന്റെ ഒരു ലൈനിലങ്ങനെ പോയതാണ്.”