300 കോടിയുടെ തീയേറ്റർ വിതരണാവകാശം സ്വന്തമാക്കി “കൂലി”

','

' ); } ?>

300 കോടിയുടെ തീയേറ്റർ വിതരണാവകാശം സ്വന്തമാക്കി ലോകേഷ് കനകരാജ്-രജനികാന്ത് ചിത്രം “കൂലി”. ചിത്രം ബോക്സ് ഓഫീസില്‍ വിജയമാവണമെങ്കില്‍ത്തന്നെ 600 കോടിക്ക് മുകളിലെത്തണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രം വിജയമാവുന്നപക്ഷം തമിഴ് സിനിമയില്‍ ഏറ്റവും കളക്റ്റ് ചെയ്ത ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് കൂലി എത്തും.

ചിത്രത്തിന്‍റെ വിദേശ വിതരണാവകാശം വിറ്റ് പോയതും റെക്കോർഡ് തുകയ്ക്കാണ്. 80- 85 കോടി രൂപയാണ് വിദേശ മാർക്കറ്റിൽ കൂലി സ്വന്തമാക്കിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഇത് 45 കോടിയാണ്. തമിഴ്നാട്ടിലെ തിയറ്റര്‍ വിതരണാവകാശത്തിലും റെക്കോര്‍ഡ് തുകയാണ് ചിത്രം നേടിയിരിക്കുന്നത്. 110 കോടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചിത്രത്തിലെ ആമിര്‍ ഖാന്‍റെ സാന്നിധ്യം ഉത്തരേന്ത്യയിലും മികച്ച ബിസിനസ് നേടിത്തരുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. ഉത്തരേന്ത്യന്‍ തിയറ്റര്‍ വിതരണാവകാശത്തില്‍ 40- 50 കോടിയാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

പ്രേക്ഷക സ്വീകാര്യത നേടിയാല്‍ 600 കോടിക്ക് മുകളില്‍ ​ആ​ഗോള ​ഗ്രോസ് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം രജനിയുടെ തന്നെ ജയിലര്‍, വിജയ്‍യുടെ ലിയോ എന്നിവയെ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ബോളിവുഡ് ചിത്രം വാര്‍ 2 മായി ക്ലാഷ് റിലീസ് ആണ് കൂലി. ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാര്‍ 2 മികച്ച അഭിപ്രായം നേടുന്നപക്ഷം തെലുങ്ക്, ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ കൂലിയുടെ കളക്ഷന്‍ ഇടിയാന്‍ സാത്യതയുണ്ടെന്നാണ് വിലയിരുത്തൽ.