വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം ഒഫീഷ്യൽ ട്രെയിലർ എത്തി

','

' ); } ?>

“കൂടോത്രം” സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു. പ്രശസ്തനടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 12ന് പ്രദർശനത്തിനെത്തും. ഫെബ്രുവരി 9 തിങ്കളാഴ്ച്ച കൊച്ചി ലുലു മാളിൽ ചലച്ചിത്ര പ്രവർത്തകരും, അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനവും , മ്യൂസിക്ക് ലോഞ്ചും നടന്നത്. വെള്ളിമലഎന്ന മലയോര ഗ്രാമത്തിൻ്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോർത്തിണക്കിയതാണ് ചിത്രത്തിന്റെ പ്രമേയം. സാൻജോ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

“ഞാനെന്തായാലും ഈ ഭൂത, പ്രേത, പിശാചുക്കളെ യൊന്നും കാണുന്നില്ലല്ലോ? ട്രെയിലറിൽ വാവച്ചൻ എന്ന കഥാപാത്രത്തിൻ്റെ വാക്കുകളാണ്. ആ മലയിപ്പോ ഒരു തലവേദനക്കേസ്സാണല്ലോ? പണം കായ്ക്കുന്ന മരമാ.. വെള്ളിമല…. ആ മല നമ്മളെ നശിപ്പിക്കും… ദൈവത്തെയാണ് പേടിക്കേണ്ടത് പിശാചിനെയല്ലാ… എല്ലാം വാരിക്കെട്ടി ഈ മലയിറങ്ങി ഓടും.’ തുടങ്ങി നിരവധി നിഗൂഢപരമായ വാക്കുകളാണ് ട്രയിലർ സമ്മാനിക്കുന്നത്.ഫാന്റസിയും,ഹൊററും, ചിരിയും ചിന്തയുമെല്ലാം കോർത്തിണക്കിയുള്ള ഒരു ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുവാൻ ബൈജു എഴുപുന്ന ശ്രമിച്ചിട്ടുണ്ട്. പരസ്പര സ്നേഹവും വിശ്വാസവും,നിലനിൽക്കുന്ന , അധ്വാനികളായ മനുഷ്യർ ജീവിക്കുന്ന വെള്ളിമല ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കോ – പ്രൊഡ്യൂസർ – റെജി ജോർജ് കൊന്നത്തറയിൽ

ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിനോ പൗലോസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ശ്രീനാഥ്കേത്തി ( ആനിമൽ, ലക്കി ഭാസ്ക്കർ ഫെയിം) സലിം കുമാർജോയ് മാത്യ സായ് കുമാർ, ശ്രീജിത്ത് രവി, സുധിക്കോപ്പ, ജോജി ജോൺ, കോട്ടയം രമേഷ്, സുനിൽ സുഗത,പ്രമോദ് വെളിയനാട്. സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു,ജോബിൻദാസ്, സിദ്ധാർത്ഥ് . പാലിയം ഷാജി, കെവിൻ, റേച്ചൽ ഡേവിഡ് ( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ , ദിവ്യാ , അംബികാ ബിജു.അക്‌സബിജു,. മനോഹരിജോയ്,. ഷൈനിസാറ.വീണാനായർ.അംബികാ നമ്പ്യാർ,.ചിത്രാ നായർ,. ലക്ഷ്മിശ്രീ., സിജി കെ. നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന – സന്തോഷ് ഇടുക്കി. ഗാനങ്ങൾ – ബി.കെ. ഹരിനാരായണൻ’ സംഗീതം. ഗോപി സുന്ദർ’. ഛായാഗ്രഹണം.. ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ, എഡിറ്റിംഗ് – ഗ്രേ സൺ’ കലാസംവിധാനം. ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം ഡിസൈൻ – റോസ് റെജിസ്. മേക്കപ്പ് -ജയൻ പൂങ്കുളം’ സ്റ്റിൽസ്. നൗഷാദ് കണ്ണൂർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -നിഖിൽ .കെ. തോമസ്. അസോസ്സിയേറ്റ് ഡയറക്ടേർസ് – മിഥുൻ കൃഷ്ണ, വിവേക് വേലായുധൻ ഫിനാൻസ് കൺട്രോളർ – ഷിബു സോൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ’ വാഴൂർ ജോസ്.