
സോഷ്യൽ മീഡിയ ലിപ് സിങ്ക് വീഡിയോയിലൂടെ വൈറലായ ടാർസാനിയൻ ഇൻഫ്ലുൻസർ കിലി പോൾ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ‘ഇന്നസെന്റി’ന്റെ ടൈറ്റിൽ ലോഞ്ച് നടന്നു. മെയ് ഇരുപത്തിയാറ് തിങ്കളാഴ്ച്ച കൊച്ചി ലുലു മാളിൽ വെച്ചായിരുന്നു പരിപാടി. ചടങ്ങിൽ കിലി പോളും പങ്കെടുത്തിരുന്നു. ചിത്രത്തിൻ്റെ അഭിനേതാക്കളുടേയും,അണിയറ പ്രവർത്തകരുടേയും, സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഇന്നസൻ്റ് എന്ന ടൈറ്റിൽ പ്രകാശനം ചെയ്തു. നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽത്താഫ് സലിം, ജോമോൻ ജ്യോതിർ (വാഴ ഫെയിം) അനാർക്കലി മരയ്ക്കാർ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.
മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്’. ഒരു പുതിയ മലയാള ചിത്രത്തിന് ഇന്നലെ ഈ നാമധേയം നൽകിയത് ഏറെ കൗതുകമായ വസ്തുത കൂടിയായിരുന്നു. ഈ ചിത്രത്തിലെ ഒരു ടേണിംഗ് പോയിൻ്റിൽ കൗതുകമുള്ള ഒരു കഥാപാത്രത്തിൻ്റെ ആവശ്യകത വന്നപ്പോൾ അതിൻ്റെ ആലോചന ചെന്നെത്തിയത് കിലാ പോളിലാണ്. അതിനായി ടാൻസാനിയായിൽ അദ്ദേഹത്തെ വരുത്തിയാണ് ചിത്രീകരണം നടത്തിയതെന്ന് ടൈറ്റിൽ ലോഞ്ച് വേളയിൽ സംവിധായകൻ സതീഷ് തൻവി വ്യക്തമാക്കി.
എലമെൻ്റ്സ് ഓഫ് സിനിമ എന്ന ബാനർ പ്രകാശനം നിർവ്വഹിച്ചത് പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ്. എലമെൻ്റ് സ് ഓഫ് സിനിമയുടെ ബാനറിൽ എം.ശ്രീരാജ് ഏ.കെ.ഡി യാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൺ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. പ്രശസ്ത നിർമ്മാതാവ് സെഞ്ച്വറി കൊച്ചുമോൻ, താരങ്ങളായ അൽത്താഫ് സലിം, ജോമോൻ ജ്യോതിർ , അന്നാ പ്രസാദ് ജോളി ചിറയത്ത് സംഗീത സംവിധായകൻ ജയ് സ്റ്റെല്ലർ ,ഡിക്സൻ പൊടുത്താസ് ‘ മറ്റ് അണിയറ പ്രവർത്തകർ എന്നിവരുടെസാന്നിദ്ധ്യവും ചടങ്ങിലുണ്ടായിരുന്നു.
നമ്മുടെ ജീവിതത്തിലെ ചില അനുഭവങ്ങൾ തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. സർക്കാർ ജീവനക്കാരനായ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ചില വ്യവസ്ഥതകൾക്കെതിരേയുള്ള അദ്ദേഹത്തിൻ്റെ പോരാട്ടത്തിൻ്റേയും കഥകൂടിയാണ് ഈ ചിത്രം. അസീസ് നെടുമങ്ങാട്, ആദിനാട് ശശി, തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ്, സർജി വിജയൻ, സംവിധായകൻ സതീഷ് തൻവി എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം – ജയ് സ്റ്റെല്ലർ. ഛായാഗ്രഹണം – നിഖിൽ എസ്. പ്രവീൺ. എഡിറ്റിംഗ് – റിയാസ്. കലാസംവിധാനം – മധു രാഘവൻ. മേക്കപ്പ് – സുധി ഗോപിനാഥ്. കോസ്റ്റ്യും ഡിസൈൻ – ഡോണ മറിയം ജോസഫ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുമി ലാൽ സുബ്രമണ്യൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി ‘. കൊച്ചി, തിരുവനന്തപുരം,എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.