
വൈറലായി ബിബിന്‍ ജോര്‍ജിന്റെ പാട്ടിനൊത്ത് ഡാന്‍സ് ചെയ്യുന്ന പ്രശസ്ത ഇന്‍ഫ്‌ളുവന്‍സര്‍ കിലി പോളിന്റെ വീഡിയോ. ‘കൂടല്‍’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി ബിബിന്‍ പാടിയ ‘അന്തിമുല്ല പൂത്തേ’ എന്ന ഗാനത്തിനാണ് കിളി പോൾ ചുവട് വെക്കുന്നത്. ഇതോടെ ഗാനവും വൈറലായിരിക്കുകയാണ്. ഒരു മില്യണിലധികം പ്രേക്ഷകരാണ് പാട്ട് ഇപ്പോള്‍ കണ്ടു കഴിഞ്ഞത്. വീഡിയോയിൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ജൂണ്‍ 20 ആണെന്നും, എല്ലാവരും ചിത്രം തീയേറ്ററുകളില്‍ വന്ന് കാണണമെന്നും ഇരുവരും ആവശ്യപ്പെടുന്നുണ്ട്.
പാട്ട് വൈറല്‍ ആയ പോലെ തന്നെ ചിത്രത്തിന്റെ ടീസറിനും ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറേപേര്‍ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ സഹോദരിയുടെ ആദ്യസിനിമ കൂടിയാണ് ‘കൂടല്‍’. ക്യാമ്പിംഗ് പ്രമേയമായി ഒരുങ്ങുന്ന ആദ്യമലയാള സിനിമ സംവിധാനംചെയ്തത് ഷാനു കക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ്. ത്രില്ലര്‍ മോഡില്‍ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മാണം ജിതിന്‍ കെ വിയാണ്.
ബിബിന്‍ ജോര്‍ജിനെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ്, കെവിന്‍ പോള്‍, വിജയകൃഷ്ണന്‍, റാഫി, അഖില്‍ ഷാ, സാംജീവന്‍, മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി.എം, അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ക്യാമറ: ഷജീര്‍ പപ്പാ, കഥ: ഷാഫി എപ്പിക്കാട്, കോ- റൈറ്റേഴ്സ്: റാഫി മങ്കട, യാസിര്‍ പറത്താക്കാട്, എഡിറ്റര്‍: ജര്‍ഷാജ് കൊമ്മേരി, പ്രൊജക്റ്റ് ഡിസൈനര്‍: സന്തോഷ് കൈമള്‍, ആര്‍ട്ട്: അസീസ് കരുവാരകുണ്ട്, സംഗീതം: സിബു സുകുമാരന്‍, നിഖില്‍ അനില്‍കുമാര്‍, സുമേഷ് രവീന്ദ്രന്‍, ആല്‍ബിന്‍ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി, ഗാനരചന: ഷിബു പുലര്‍കാഴ്ച, കെ. കൃഷ്ണന്‍കുട്ടി, സോണി മോഹന്‍, നിഖില്‍, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുല്‍നാസര്‍, അബി അബ്ബാസ്, ഗായകര്‍: നജിം അര്‍ഷാദ്, യാസീന്‍ നിസാര്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, സജീര്‍ കൊപ്പം, അഫ്‌സല്‍ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യര്‍, ശില്പ അഭിലാഷ്, മീര, സാഹ്‌റ മറിയം, അനു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷൗക്കത്ത് വണ്ടൂര്‍, സൗണ്ട് ഡിസൈന്‍സ്: രാജേഷ് പി.എം, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂം: ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അസിം കോട്ടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍: മോഹന്‍ സി നീലമംഗലം, അസോസിയേറ്റ് ക്യാമറ: ഷാഫി കൊറോത്ത്, ഓഡിയോഗ്രാഫി: ജിയോ പയസ്, ഫൈറ്റ്: മാഫിയ ശശി, കോറിയോഗ്രഫി: വിജയ് മാസ്റ്റര്‍, കളറിസ്റ്റ്: അലക്‌സ് വര്‍ഗീസ്, വിഎഫ്എക്‌സ്: ലൈവ് ആക്ഷന്‍ സ്റ്റുഡിയോ, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: റബീഷ് ഉപാസന, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്: ഒപ്ര, ഡിസൈന്‍: മനു ഡാവിഞ്ചി.