രജീഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സ്‌പോര്‍ട്‌സ് ചിത്രം ‘ഖോ ഖോ’യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ‘ഒറ്റമുറി വെളിച്ചം’ ഒരുക്കിയ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോബിന്‍ തോമസ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ഫൈനല്‍സി’നു ശേഷം രജിഷ നായികയാകുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണിത്.
രജീഷ് വിജയനൊപ്പം ചിത്രത്തില്‍ നിരവധി ബാലതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.