റീ റിലീസ് ആദ്യ ദിനത്തിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി “ഖലീജ”

','

' ); } ?>

റീ റിലീസിൽ ആദ്യ ദിനത്തിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി മഹേഷ് ബാബു ചിത്രം ഖലീജ. ചിത്രം ആദ്യദിനത്തിൽ ആഗോളതലത്തിൽ 8.26 കോടിയാണ് നേടിയിരിക്കുന്നത്. തെലുങ്കിലെ ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് ഇത് ഓൾ ടൈം റെക്കോർഡ് ആണെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖലീജ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം മൂന്ന് കോടിയോളം രൂപ നേടിയിരുന്നു.

2010 ൽ ആയിരുന്നു മഹേഷ് ബാബു നായകനായ ഖലീജ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നു. പിന്നീട് ടെലിവിഷൻ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് ഫാൻ ബേസ് കൂടിയത്. മഹേഷ് ബാബുവിന്‍റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനത്തോട് അനുബന്ധിച്ചാണ് സിനിമ തിയേറ്ററിൽ എത്തിയത്.

റീ റിലീസുകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. നേരത്തെ ഹിറ്റാകാതെ പോയ പല സിനിമകളും റീ റിലീസിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കപ്പെടുന്നത്. ഒരു ഇന്ത്യന്‍ സിനിമ റീ റിലീസിലൂടെ നേടുന്ന ഏറ്റവും വലിയ ഓപണിം​ഗ് ഖലീജ സ്വന്തമാക്കുമോ എന്നറിയാനാണ് ട്രേഡ് അനലിസ്റ്റുകള്‍ കാത്തിരിക്കുന്നത്. സനം തേരി കസം എന്ന ചിത്രമാണ് ഇന്ത്യന്‍ റീ റിലീസുകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ കളക്റ്റ് ചെയ്ത ചിത്രം. ഇന്ത്യയില്‍ നിന്ന് 33 കോടി ചേര്‍ത്ത് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 53 കോടിയാണ് ചിത്രം നേടിയിരുന്നത്