തീയറ്റര്‍ സംഘടന വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം പൂര്‍ത്തിയായി. സംസ്ഥാനത്ത് തീയറ്ററുകള്‍ അടക്കില്ല .തീയറ്ററുടകള്‍ക്ക് ഇതു സംബന്ധിച്ച് തീരുമാനം എടുക്കാമെന്നും യോഗത്തില്‍സ പറഞ്ഞു.യോഗത്തില്‍ വ്യത്യസ്ത അഭിപ്രായം വന്ന സാഹചര്യത്തിലാണ് സംഘടന തീയറ്റര്‍ അടക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് അറിയിച്ചത്. പക്ഷെ നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമെ പ്രവര്‍ത്തതിക്കാവു എന്ന് തീയറ്ററുകള്‍ അറിയിപ്പ് നല്‍കി.ഏഴരക്ക് ഉള്ളില്‍ പ്രദര്‍ശനം അവസാനിപ്പിക്കണം. നിയമം പാലിക്കാതിരുന്നാല്‍ ഉണ്ടാവുന്ന നിയമ നടപടിയില്‍ സംഘടന ഇടപെടില്ലെന്നും യോഗത്തില്‍ തീരുമാനമായി.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീയറ്റര്‍ സംഘടന ഫിയോക് അടിയന്തര യോഗം വിളിച്ച് ചേര്‍ത്തത്.ഇന്ന് രാവിലെ 11 മാണിയോടെ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.
കഴിഞ്ഞ ദിവസമാണ് സെക്കന്‍ഡ് ഷോ നിര്‍ത്തണമെന്ന നിര്‍ദേശം തീയറ്റര്‍ ഉടമകള്‍ക്ക് നല്‍കിയത്.അതേ തുടര്‍ന്നന് നിലവില്‍ സെക്കന്‍ഡ് ഷോ ഇല്ല.വീണ്ടും സിനിമ പ്രതിന്ധിയിലാകുമോ എന്ന ആശങ്കയിലാണ് തീയറ്ററുടമകള്‍.
നിലവില്‍ തീയറ്ററുകള്‍ തുറക്കുന്നുണ്ടെങ്കിലും പുതിയ സിനിമ റിലീസുകള്‍ ഉണ്ടാവില്ല. മെയ് മാസത്തില്‍ റിലീസ് ചെയ്യാനിരുന്ന മരക്കാര്‍, മാലിക് തുടങ്ങിയ ചിത്രങ്ങളുടെയും റിലീസ് തീയതി മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യു നിലവില്‍ വരും. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയാണ് കര്‍ഫ്യൂ. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം.
ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം ചേരുന്നതിനുമാണ് നിയന്ത്രണം. പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല. എന്നാല്‍ ടാക്സി സര്‍വ്വീസുകളില്‍ നിശ്ചിത എണ്ണം ആളുകള്‍ക്കേ ഒരുസമയം സഞ്ചരിക്കാനാവൂ. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. ഒമ്പത് മണിക്ക് ശേഷം ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ വിതരണവും പാടില്ല.
സിനിമ തിയറ്ററുകള്‍ക്കും മാളുകള്‍ക്കും മള്‍ട്ടിപ്ലള്‍ക്സുകള്‍ക്കും ഏഴര മണിവരെയാണ് പ്രവര്‍ത്തനാനുമതി. ടൂഷന്‍ ക്ലാസുകള്‍ അനുവദിക്കില്ല. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. മെയ് രണ്ടുവരെ പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.