![](https://i0.wp.com/celluloidonline.com/wp-content/uploads/2019/02/48th-film-awards.jpeg?resize=261%2C218)
2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിക്കാനുള്ള ജൂറിയെ തീരുമാനിച്ചു. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി പ്രശസ്ത ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്നിയെയും രചനാവിഭാഗം ജൂറി ചെയര്‍മാനായി പി കെ പോക്കറെയും തിരഞ്ഞെടുത്തി.
ജോര്‍ജ് ജോസഫ്, കെ ജി ജയന്‍, ഷെറി ഗോവിന്ദന്‍, മോഹന്‍ദാസ്, വിജയകൃഷ്ണന്‍, ബിജു സുകുമാരന്‍, പി ജെ ഇഗ്‌നേഷ്യസ്, നവ്യാ നായര്‍ എന്നിവരാണ് സിനിമാവിഭാഗത്തിലെ മറ്റ് ജൂറി അംഗങ്ങള്‍. ഡോ. ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങള്‍. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അംഗമാണ്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ‘ആമി’, അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ചിത്രസന്നിവേശം നിര്‍വഹിച്ച ‘കാര്‍ബണ്‍’ എന്നീ സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കണോ എന്ന കാര്യത്തില്‍ അക്കാദമിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. രണ്ട് സിനിമകളും പരിഗണിക്കേണ്ടതില്ല എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം. അക്കാദമി എക്സിക്യുട്ടീവ് അംഗങ്ങളുടെ സിനിമകള്‍ വ്യക്തിഗതപുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കാറില്ല. അതേസമയം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കുന്നതിന് നിയമതടസമില്ല.