50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തു.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍,വികൃതി എന്നി ചിത്രങ്ങളിലെ പ്രകടനത്തിനാണ്
അവാര്‍ഡ് ലഭിച്ചത്.
മികച്ച നടിയായി കനികുസൃതി തെരഞ്ഞെടുക്കപ്പെട്ടു.ബിരിയാണി എന്നചിത്രത്തിലെ ആഭിനയത്തിനാണ് കനി കുസൃതിക്ക് അവാര്‍ഡ് ലഭിച്ചത്.റഹ്‌മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം.മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി(ജെല്ലിക്കെട്ട്).മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍(കുമ്ബളങ്ങി നൈറ്റ്സ്).മികച്ച സ്വഭാവ നടി സ്വാസിക(വാസന്തി).മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളിക്കും ഹെലനിലെ പ്രകടനത്തിന് അന്നാ ബെന്നിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
മികച്ച ചലച്ചിത്ര ലേഖനം, മാടമ്പള്ളിയിലെ മനോരോഗി- ബിബിന്‍ ചന്ദ്രന്‍.
മികച്ച ഛായാഗ്രാഹകന്‍- പ്രതാപ് പി നായര്‍ (കെഞ്ചിര)
മികച്ച കഥാകൃത്ത്- ഷാഹുല്‍ അലിയാര്‍ (വാസന്തി)
സംഗീത സംവിധായകന്‍- സുശീന്‍ ശ്യാം- കുമ്ബളങ്ങി നൈറ്റ്സ്
ഗായകന്‍-നജീം അര്‍ഷാദ് (ആത്മാവിലേ…)
ഗായിക-മധുശ്രീ നാരായണന്‍
ഗാനരചയിതാവ്- സുജേഷ് ഹരി- പുലരിപ്പൂ പോലെ ചിരിച്ചു-സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ
നവാഗത സംവിധായകന്‍- രതീഷ് പൊതുവാള്‍- ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍
ജനപ്രിയ സിനിമ കുമ്ബളങ്ങി നൈറ്റ്സ്
തിരക്കഥാകൃത്ത്-റഹ്‌മാന്‍ ബ്രദേഴ്സ് (ഷിനോയ് റഹ്‌മാന്‍, സജാസ് റഹ്‌മാന്‍- വാസന്തി)
ശബ്ദമിശ്രണം-കണ്ണന്‍ ഗണപതി
മികച്ച കുട്ടികളുടെ ചിത്രം-നാനി
രണ്ടാമത്തെ ചിത്രം- കെഞ്ചിര (മനോജ് കാന)
തിരക്കഥ (അഡാപ്റ്റേഷന്‍) പി എഫ് റഫീഖ്- തൊട്ടപ്പന്‍
പശ്ചാത്ത്ല സംഗീതം- അജ്മല്‍ ഹസ്മുള്ള
ബാലതാരം(ആണ്‍) വാസുദേവ് സജീഷ് (സുല്ല്, കള്ളനോട്ടം)
ബാലതാരം(പെണ്‍);കാതറിന്‍ ബിജി (നാനി) കഥാകൃത്ത്: ഷാഹുല്‍ അലി (വരി)
മേക്കപ്പ് മാന്‍- രഞ്ജിത് അമ്ബാടി
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- വിനീത് – ലൂസിഫര്‍
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍)ശ്രുതി രാമചന്ദ്രന്‍ -കമല
119 സിനിമകളാണ് ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ സിനിമകളും റിലീസ് ചെയ്യാത്തതാണെന്നുള്ളതാണ് ശ്രദ്ധേയം. ബിഗ് ബജറ്റ് ചിത്രങ്ങള്‍ മുതല്‍ നവാഗതരുടെ സിനിമകള്‍ വരെ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു.മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാരം നിശ്ചയിച്ചത്.