കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് സാംസ്‌കാരിക മന്ത്രി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. അവസാന റൗണ്ടില്‍ 21 സിനിമകളാണ് മത്സരിക്കുന്നത്.
മികച്ച നടനായുള്ള അന്തിമ പോരാട്ടം ഫഹദ് ഫാസില്‍(ഞാന്‍ പ്രകാശന്‍,വരത്തന്‍,കാര്‍ബണ്‍), മോഹന്‍ലാല്‍(ഒടിയന്‍,കായംകുളം കൊച്ചുണ്ണി), ജയസൂര്യ(ഞാന്‍ മേരിക്കുട്ടി,ക്യാപ്റ്റന്‍) എന്നിവര്‍ തമ്മിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോജു ജോര്‍ജും അവസാന ഘട്ടത്തില്‍ മികച്ച നടനുവേണ്ടിയുള്ള അന്തിമ പോരാട്ടത്തില്‍ ഇടം നേടിയിട്ടുണ്ട്.
മികച്ച നടിയാകാന്‍ മഞ്ജു വാര്യരും നിമിഷ സജയനും അടക്കം 5 പേരാണ് ഉള്ളത്. മഞ്ജു വാര്യര്‍ (ആമി), നസ്രിയ (കൂടെ), ഐശര്യ ലക്ഷമി (വരത്തന്‍), എസ്തര്‍ (ഓള്) എന്നിവരാണ് നടിമാരുടെ പട്ടികയില്‍ മുന്നിലുള്ളത്. ജയരാജിന്റെ രൗദ്രം, ശ്യാമപ്രസാദിന്റെ എ സണ്‍ഡേ, ഷാജി എന്‍ കരുണിന്റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു.