
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി കേരള പോലീസ് ഒരുക്കുന്ന വീഡിയോ സംരംഭം ഇന്നു മുതല്‍ ആരംഭിക്കും. സംഭവ ബഹുലമായ വഴിത്തിരിവുകളുടെയും അന്വേഷണരീതികളുടെയും ചുരളഴിക്കുന്ന പരമ്പര കേരള പോലീസിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്യുക. യൂ ട്യൂബ് ചാനല്‍ വഴി ഇന്നു മുതല്‍ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് വീഡിയോകള്‍ ഇറങ്ങുക. തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം എല്ലാം പൊലീസ് തന്നെ. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതാണ് ആദ്യ 2 എപ്പിസോഡ്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി.സൈമണും സംഘവുമാണ് അഭിനേതാക്കള്‍. മുന്‍ കാലങ്ങളില്‍ പൊലീസ് തെളിയിച്ച കേസുകളുടെ പരമ്പരകളും തുടര്‍ന്നുണ്ടാകും. നേരത്തെ അന്വേഷണ പരമ്പര വെബ് സീരീസ് രൂപത്തിലാണ് പുറത്തിറങ്ങുക എന്ന പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇൗ വാര്‍ത്തകള്‍ ശരിയല്ലെന്നും കേസിലെ അന്വേഷണരീതികള്‍ ചുരുളഴിക്കുന്ന കുറ്റാന്വേഷണ ഇന്‍ഫോമേഷന്‍ വീഡിയോയാണ് പുറത്തിറങ്ങുന്നതെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരത്തെ കേരള പൊലീസ് മീഡിയ സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണു പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്. ലഹരി, ഗതാഗത നിയമ ലംഘനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം എന്നിവ തടയുന്നതിനുള്ള ബോധവല്‍ക്കരണ പരമ്പരകളും ആരംഭിക്കും. ചാനലിലേക്കുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
ചാനലിലേക്കുള്ള ലിങ്ക് താഴെ: