
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടന്നു. ബി രാകേഷ് പ്രസിഡന്റായും, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. ഹാ സുബൈറാണ് ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചിരിക്കുന്നത്.
വൈസ് പ്രസിഡൻ്റ്-സന്ദീപ് സേനൻ,സോഫിയ പോൾ. ജോയിൻ്റ് സെക്രട്ടറി-ആൽവിൻ ആന്റണി,ഹംസ എം എം. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ- .വൈശാഖ് സുബ്രഹ്മണ്യം.ജി സുരേഷ് കുമാർ. കൃഷ്ണകുമാർ എൻ. ഷേർഗ സന്ദീപ്. ഔസേപ്പച്ചൻ. സന്തോഷ് പവിത്രം. ഫിലിപ്പ് എം സി. രമേഷ് കുമാർ കെ ജി. സിയാദ് കോക്കർ. സുബ്രഹ്മണ്യം എസ് എസ് ടി. ഏബ്രാഹം മാത്യു. മുകേഷ് ആർ മേത്ത. തോമസ്സ് മാത്യു. ജോബി ജോർജ്ജ്. എണ്ണിനങ്ങനെയാണ് മറ്റു തിരഞ്ഞെടുപ്പ് ഫലം.
കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറൽ ബോഡി മീറ്റിങ്ങും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്നലെ എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലിൽ വെച്ചാണ് നടന്നത്. രാകേഷ്- ലിസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു പാനൽ രൂപീകൃതമായിരുന്നു. രാകേഷും ലിസ്റ്റിനും ഉൾപ്പെട്ട നിലവിലെ ഭാരവാഹികൾക്കെതിരെ കടുത്ത വിമർശനം ഉയർത്തി രംഗത്തെത്തിയ സാന്ദ്ര തോമസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു മത്സരിച്ചെങ്കിലും ജയിച്ചില്ല.
182 വോട്ടു നേടിയാണ് രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം മത്സരിച്ച സജി നന്ത്യാട്ടിന് 75 വോട്ടുകളാണ് ലഭിച്ചത്. 257 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൻ സ്റ്റീഫന് ലഭിച്ചത് 128 വോട്ടുകളാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ എതിർ സ്ഥാനാർഥികളായി മത്സരിച്ച സംവിധായകൻ വിനയന് 87 വോട്ടും കല്ലിയൂർ ശശിക്ക് 25മാണ് ലഭിച്ചത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര 110 വോട്ടുകൾ മാത്രം നേടി. നിർമാതാവ് ജി സുരേഷ് കുമാർ 201 വോട്ടുകൾ നേടി എക്സിക്യൂട്ടി കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.