ആവശ്യങ്ങൾ പരിഗണിക്കുന്നില്ല; സർക്കാർ തിയേറ്ററുകൾക്ക് ജനുവരി മുതൽ സിനിമ നൽകില്ലെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്

','

' ); } ?>

കെഎസ്എഫ്‌ഡിസിയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾ പൂർണ്ണമായും ബഹിഷ്‌കരിക്കാനൊരുങ്ങി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്.
സർക്കാർ തിയേറ്ററുകൾക്ക് സിനിമ പ്രദർശനത്തിന് നൽകേണ്ടെന്നാണ് തീരുമാനം. സിനിമ വ്യവസായത്തിൽനിന്ന് നികുതിയിനത്തിൽ വലിയ വരുമാനം ലഭിച്ചിട്ടും സർക്കാരിൽനിന്ന് മേഖലയ്ക്ക് അനുകൂലമായ നടപടികളൊന്നുമുണ്ടാവില്ലെന്ന് കാണിച്ചാണ് ഫിലിം ചേംബറിന്റെ തീരുമാനം. ജനുവരി മുതൽ സർക്കാരുമായി യാതൊരു സഹകരണവുമില്ലെന്നും ചേംബർ അറിയിച്ചു. പ്രസിഡൻ്റ് അനിൽ തോമസാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

“സർക്കാരുമായി ഇനി സഹകരിക്കാനില്ല. ഇരട്ട നികുതി ഒഴിവാക്കണം എന്ന ആവശ്യത്തിൽ ആറുമാസമായിട്ടും മാസം ആയിട്ടും തീരുമാനം ആയില്ല. ചർച്ച നടത്താം എന്ന് പറഞ്ഞതല്ലാതെ മന്ത്രി സജി ചെറിയാൻ യോഗം വിളിച്ചില്ല. 10 വർഷമായി കളക്ടറേറ്റിൽ കയറിയിറങ്ങുന്നു. 10 വർഷമായി മന്ത്രി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ മേഖലക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ല. 184 സിനിമകൾ ഇറങ്ങിയതിൽ 10 എണ്ണം പോലും ലാഭത്തിൽ ആയിട്ടില്ല. പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സൂചന പണിമുടക്ക് ഉണ്ടാകും.” അനിൽ തോമസ് പറഞ്ഞു.

സർക്കാർ തിയേറ്ററുകളുടെ ബഹിഷ്‌കരണം സൂചനാ സമരം മാത്രമാണ്. കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഫിലിം ചേംബർ അറിയിച്ചിട്ടുണ്ട്. ജിഎസ്‌ടിക്ക്‌ പുറമേയുള്ള വിനോദനികുതി എടുത്തുകളയണം, വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് അനുവദിക്കണം തുടങ്ങിയവയാണ് ചേംബറിന്റെ പ്രധാന ആവശ്യങ്ങൾ. പത്തുവർഷമായി സർക്കാരിന് മുന്നിൽവെച്ച ആവശ്യങ്ങളിൽ ഇതുവരെ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഫിലിം ചേംബർ ആരോപിക്കുന്നുണ്ട്.