കയാദു ലോഹർ- ജി വി പ്രകാശ് ചിത്രം ‘ഇമ്മോർട്ടൽ’ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു

','

' ); } ?>

‘ഡ്രാഗൺ’ സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് കയാദു ലോഹർ. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ, ജി വി പ്രകാശ് കുമാർ നായകനായെത്തുന്ന ‘ഇമ്മോർട്ടൽ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. മാരിയപ്പൻ ചിന്നയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജി വി പ്രകാശും കയാദുവും ആദ്യമായാണ് ഒന്നിച്ചെത്തുന്നത്. സാം സി എസ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പുറത്തുവിടും എന്നാണ് പ്രതീക്ഷ.

ഇതോടൊപ്പം, ‘എസ്ടിആർ 49’ എന്ന മറ്റൊരു സിനിമയിലും കയാദു പ്രധാന കഥാപാത്രമായെത്തുന്നു. സിലമ്പരസൻ നായകനാവുന്ന ഈ ചിത്രം ‘പാർക്കിംഗ്’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ രാംകുമാർ ബാലകൃഷ്ണൻ ആണ് സംവിധാനം ചെയ്യുന്നത്. ഡൗൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ നിർമ്മിക്കുന്ന ചിത്രം ഈ വർഷം തിയേറ്ററുകളിൽ എത്തും. 2021 ൽ കന്നഡ സിനിമയായ ‘മുഗിൽപേട്ട’യിലൂടെയാണ് കയാദു അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിൽ വന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ നങ്ങേലി എന്ന കഥാപാത്രത്തിലൂടെയാണ് നടി വലിയ ശ്രദ്ധ നേടിയത്. വിനയൻ സംവിധാനം ചെയ്ത ഈ പീരീഡ് ആക്ഷൻ ഡ്രാമയിൽ കയാദുവിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

തുടർന്ന്, എം മോഹനന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നായകനായ ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിലും കയാദു അഭിനയിച്ചു. പായൽ എന്ന കഥാപാത്രത്തെ ആണ് താരം ആ ചിത്രത്തിൽ അവതരിപ്പിച്ചത്.