
സൂര്യയെ മനസ്സിൽ കണ്ടുകൊണ്ടല്ല റെട്രോയുടെ തിരക്കഥ ഒരുക്കിയതെന്നും, രജനികാന്തിനെ കണ്ടുകൊണ്ടാണ് റെട്രോയുടെ കഥ എഴുതിയതെന്നും തുറന്നു പറഞ് കാർത്തിക് സുബ്ബരാജ്. റെട്രോയുടെ തിരക്കഥയുമായി നടൻ വിജയ്‌യെ കാർത്തിക് സുബ്ബരാജ് സമീപിച്ചിരുന്നു എന്ന അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു.സൂപ്പർതാരം രജനികാന്തിനെ മനസ്സിൽ കണ്ടാണ് താൻ റെട്രോയുടെ തിരക്കഥ ഒരുക്കിയത്. അദ്ദേഹത്തിന്റെ സ്റ്റൈലിൽ ഒരു ആക്ഷൻ ചിത്രമായാണ് ഇത് ആദ്യം പ്ലാൻ ചെയ്തത്. പിന്നീടാണ് ഈ കഥ സൂര്യയോട് പറഞ്ഞത്. അദ്ദേഹത്തിന് ഇഷ്ടമായതോടെ ഈ കഥ ഒരു ലവ് സ്റ്റോറി എന്ന രീതിയിലേക്ക് മാറ്റി. മാത്രമല്ല ഈ കഥ രജനികാന്തിനോട് പറഞ്ഞിട്ടുണ്ടോ എന്ന് സൂര്യ തന്നോട് ചോദിച്ചിട്ടുണ്ടെന്നും കാർത്തിക് സുബ്ബരാജ് ഒരു തമിഴ് മാധ്യമത്തോട് വ്യക്തമാക്കി. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.
ചിത്രത്തിനെ കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ചിത്രത്തിൽ 20 ഓളം ആക്ഷൻ രംഗങ്ങളുണ്ട്. ഒന്നിൽ പോലും സൂര്യ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല എന്ന് സിനിമയിലെ ആക്ഷൻ ഡയറക്ടർ കേച്ച കംഫക്ദീ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു.
‘റെട്രോ ഒരു വലിയ ആക്ഷൻ ചിത്രമാണ്. ഞാൻ പല സിനിമകളിലും വർക്ക് ചെയ്തിട്ടുണ്ട്. അതിലൊക്കെ നാലോ അഞ്ചോ ആക്ഷൻ സീനുകളാണ് ഉണ്ടാവുക. എന്നാൽ ഈ സിനിമയിൽ 20 ആക്ഷൻ സീനുകളുണ്ട്, അതും പല സ്റ്റൈലുകളിൽ. ഈ സിനിമയിൽ സൂര്യ സ്റ്റണ്ട് ഡബിളുകളെ ഉപയോഗിച്ചിട്ടില്ല,’ എന്ന് കേച്ച കംഫക്ദീ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.