കാര്‍ത്തിക് സുബ്ബരാജ് മലയാളത്തിലേക്ക്, വിന്‍സി അലോഷ്യസും ഉണ്ണി ലാലുവും പ്രധാനവേഷങ്ങളില്‍

','

' ); } ?>

മഹാന്‍, പേട്ട, ജഗമേ തന്തിരം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് നിര്‍മാതാവായി മലയാള സിനിമയിലേക്ക്. കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് രണ്ട് മലയാള ചിത്രങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്.

കാര്‍ത്തിക് സുബ്ബരാജും പങ്കാളികളായ കാര്‍ത്തികേയന്‍ സന്താനം, കല്യാണ്‍ സുബ്രഹ്മണ്യം എന്നിവരും ചേര്‍ന്ന് ഒരുക്കുന്ന ‘അറ്റന്‍ഷന്‍ പ്ലീസ്’ എന്ന സിനിമ 26-ന് റിലീസ് ചെയ്യും. ‘രേഖ’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്നു. രേഖയില്‍ വിന്‍സി അലോഷ്യസും ഉണ്ണി ലാലുമാണ് പ്രധാന കഥാപാത്രങ്ങള്‍. അറ്റന്‍ഷന്‍ പ്ലീസ്, രേഖ എന്നീ മലയാള ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജിതിന്‍ ഐസക് തോമസ് ആണ്.

വിന്‍സി അലോഷ്യസ് പ്രധന കഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് സോളമന്റെ തേനീച്ചകള്‍.മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യ്ത ചിത്രമാണ് ‘സോളമന്റെ തേനീച്ചകള്‍’. എല്‍.ജെ. ഫിലിംസ് അവതരിപ്പിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു ആണ്.തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം,ബിജിഎം- വിദ്യാസാഗര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം- അജയ് മാങ്ങാട്, കോസ്റ്റ്യൂം- റാഫി കണ്ണാടിപറമ്പ, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, ഗാനരചന- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, വിനായക് ശശികുമാര്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രഘു രാമ വര്‍മ്മ, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫര്‍- ഫെര്‍വിന് ബൈതെര്‍, സ്റ്റീല്‍സ്- ബിജിത് ധര്‍മടം, ഡിസൈന്‍- ജിസ്സന്‍ പോള്‍.