മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ട്രെയ്‌ലര്‍ ഇറങ്ങി. കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തേണ്ടി ചിത്രത്തിന്റെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവയ്ക്കുകയായിരുന്നു. ഡിക്യു നായകനാകുന്ന 25ാമത്തെ സിനിമ കൂടിയാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍ദേസിങ് പെരിയ സ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഋതു വര്‍മ്മ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.
ഗൗതം മേനോന്‍ വില്ലന്‍ റോളിലെത്തുന്നു എന്ന സവിശേതയുണ്ട്. ചിത്രത്തില്‍ ഐടി പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. കെ. എം. ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഡല്‍ഹി, ഗോവ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ഫെബ്രുവരി 28ന് ചിത്രം തിയേറ്ററുകളിലെത്തും.