
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ഭരണഘടനയില്‍
കാശ്മീരിന്പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പ്രധാനമന്ത്രി എടുത്തുമാറ്റണമെന്നാണ് കങ്കണ ആവശ്യപ്പെട്ടത്. പുല്‍വാമയിലെ ആക്രമണം സൈനികര്‍ക്കെതിരെയുള്ളത് മാത്രമായിരുന്നില്ല, അത് രാജ്യത്തിനെതിരെയുള്ളതാണെന്നും കങ്കണ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് പ്രതിരോധം തീര്‍ക്കുകയാണ് വേണ്ടത്.
നമ്മുടെ രോഷം നീതീകരിക്കപ്പെട്ടതാണ്. എന്നാല്‍ അത് മാത്രം പോര. രാജ്യത്തിന് വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അതിനാല്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയാണ് വേണ്ടത്. രാജ്യം ഏതെന്ന സംശയത്തില്‍ ജീവിക്കുന്ന സ്ഥിതിക്ക് ഇതിന് അന്ത്യം കുറിക്കണമെന്നാണ് കങ്കണയുടെ നിലപാട്.