പല സിനിമകളുടേയും ലൊക്കേഷനില്‍ വച്ച് താന്‍ പീഡിപ്പിക്കപ്പെട്ടതായി കങ്കണ റണാവത്. ലെംഗികാക്രമണങ്ങളല്ലാത്തു കൊണ്ട് അതിനെ മീടു ആയി പരിഗണിക്കാനാകില്ലെന്നും കങ്കണ പറഞ്ഞു. ആ അനുഭവങ്ങള്‍ അപമാനിക്കുന്നതും പേടിപ്പിക്കുന്നതുമായിരുന്നു. താന്‍ നടന്‍മാരുടെ ഭാഗത്ത് നിന്ന് നേരിട്ട അനുഭവങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കുന്നതായിരുന്നെന്നും കങ്കണ ഒരഭിമുഖത്തില്‍ വ്യക്തമാക്കി.
‘ഉപദ്രവങ്ങള്‍ പല തരത്തിലാണ് ഉണ്ടാകാറുള്ളത്. സെറ്റുകളില്‍ വെച്ച് എത്രയോ തവണ അത് സംഭവിച്ചിട്ടുണ്ട്. ലൈംഗികമായ ഉപദ്രവിക്കുകയായിരുന്നില്ല. പക്ഷെ ചിലര്‍ക്ക് ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പലരുടേയും മുന്‍പില്‍ വച്ച് ഞാന്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. അത് മീടുവിന്റെ കീഴില്‍ വരുന്നതല്ലെങ്കിലും, ഉപദ്രവം തന്നെയായിരുന്നു,’ കങ്കണ തുറന്ന് പറഞ്ഞു.
‘ആറു മണിക്കൂര്‍ വരെയൊക്കെ എന്നെ ഷൂട്ടിന്റെ ആവശ്യങ്ങള്‍ക്കായി കാത്തുനിര്‍ത്തിച്ചിട്ടുണ്ട്. ഇതിനായി മനപൂര്‍വ്വം എന്നോട് തെറ്റായ സമയം പറയും, തെറ്റായ ഡേറ്റുകള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എനിക്ക് അവസരങ്ങള്‍ നഷ്ടമാകുകയും അവസാന നിമിഷം ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്യുകയുമുണ്ടായിട്ടുണ്ട്.
‘എനിക്കെതിരെ സംഘമാകുക. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് എന്നെ ക്ഷണിക്കാതിരിക്കുക, ഞാന്‍ ഇല്ലാതെ ട്രെയിലര്‍ ലോഞ്ച് ചെയ്യുക, എന്നോട് ചോദിക്കുക പോലും ചെയ്യാതെ എനിക്ക് വേണ്ടി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുക തുടങ്ങി ഒരു നടി എന്ന നിലയില്‍ എന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടിട്ടുണ്ട്,’ കങ്കണ വ്യക്തമാക്കി.
വ്യക്തികള്‍ക്കിടയിലോ അടഞ്ഞ വാതിലുകള്‍ക്കു പുറകിലോ തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ അല്ല ഇതൊന്നും, സിനിമകളുടെ സെറ്റുകളില്‍ കൃത്യമായ നിയമങ്ങള്‍ വേണമെന്നും തെറ്റു ചെയ്യുന്നവര്‍ക്കെതിരെ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും കങ്കണ പറയുന്നു. മീടൂ മൂവ്‌മെന്റ് സിനിമാ മേഖലയിലെ നടന്‍മാരെ ശരിക്കും ഭയപ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ പറയുന്നു. ഈ പുരുഷാധിപത്യ സമൂഹത്തിന്റെ ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തുന്നത് വരെ സ്ത്രീകള്‍ തുറന്നു പറച്ചിലുകള്‍ തുടരണമെന്നുമാണ് കങ്കണയുടെ അഭിപ്രായം.