42-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്സ് മത്സര വിഭാഗത്തില്‍ കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാള സിനിമക്ക് അവാര്‍ഡ് ലഭിക്കുന്നത് ആദ്യമായാണ്.നേരത്തേ സ്പെയിന്‍ ഇമാജിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായിട്ടാണ് ബിരിയാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടി. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌ക്കാരം, അമേരിക്ക,ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കുംചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സജിന്‍ ബാബു ആണ് ബിരിയാണിയുടെ സംവിധായകന്‍.ഒരു മുസ്ലിം സ്ത്രീയുടെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. അതില്‍ ഖദീജ എന്ന കഥാപാത്രത്തെയാണ് കനി അവതരിപ്പിച്ചത്.