നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം. ‘ബിരിയാണി’ എന്ന സിനിമയിലെ അഭിനയത്തിനാണ് സ്പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫസ്റ്റിവലില്‍ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുളള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചത്.
സജിന്‍ ബാബു ആണ് ബിരിയാണിയുടെ സംവിധായകന്.ഒരു മുസ്ലിം സ്ത്രീയുടെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. അതില്‍ ഖദീജ എന്ന കഥാപാത്രത്തെയാണ് കനി അവതരിപ്പിച്ചത്.
ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായിട്ടാണ് ബിരിയാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടി. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന് പുരസ്ക്കാരം, അമേരിക്ക,ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കുംചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.